തോടന്നൂർ: ജില്ലാ ഉർദു ധമാക്കാ മത്സരത്തിൽ യു പി വിഭാഗത്തിൽ തോടന്നൂർ സബ്ജില്ല കീരീടം സ്വന്തമാക്കി. യു പി വിഭാഗം രണ്ടാം സ്ഥാനം കോഴിക്കോട് റൂറൽ സബ്ജില്ലയും, എച്ച് എസ് വിഭാഗത്തിൽ മുക്കം സബ്ജില്ലയും വിജയികളായി. രണ്ടാം സ്ഥാനം കൊയിലാണ്ടി ഉപജില്ല നേടി. മികച്ച കളിക്കാരനായി യു പി വിഭാഗം കീഴൽ യു പി സ്കൂളിലെ സെയ്ൻ
ഹയാനും എച്ച് എസ് വിഭാഗം അഷ്മൽഷാ യെയും തെരെഞ്ഞെടുത്തു. പരിപാടി അഡ്വ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. റഷീദ് പാണ്ടിക്കോട് അധ്യക്ഷനായി. ചടങ്ങിൽ കെ യു ടി എ ജനറൽ സെക്രട്ടറി മുജീബ് കൈ പാക്കിൽ, റഫീഖ് എം എന്നിവർ ആശംസ നേർന്നു. അബൂബക്കർ മായനാട് നന്ദി പറഞ്ഞു.