കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രം ഇഫ്താര്‍ വിരുന്നൊരുക്കി നാടിന്റെ സാഹോദര്യവും സൗഹൃദവും വിളിച്ചോതി. ഞായറാഴ്ച നടന്ന ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. കൊല്ലം പിഷാ രികാവ് കാളിയാട്ട ഉത്സവത്തില്‍ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് ഇവിടെ നിന്നാണ്.
പാറപ്പള്ളി ജുമാ അത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.വി.ജാഫര്‍, യുവ പാറപ്പള്ളി സെക്രട്ടറി ഷെരീഫ്, ക്ഷേത്ര രക്ഷാധികാരി പി.കണാരന്, പ്രസിഡന്റ് എ.വി. സത്യന്, സെക്രട്ടറി കെ.എം.റിജേഷ്, പി.എം.സുഭാഷ്, എന്‍.വി.രാകേഷ്, കെ.പി.നിശാന്ത്, ഗിരീഷ് നടുക്കണ്ടി, ശിവന് നാണക്കണ്ടി, മേല്‍ശാന്തി ഷാജി കുറുവങ്ങാട്, നെസ്റ്റ് ചെയര്മാന് കരുവഞ്ചേരി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.