വടകര: പുതുപ്പണം നല്ലാടത്ത് പരദേവതാ ശ്രീ ഭഗവതി ക്ഷേത്രം തിറമഹോത്സവം ഏപ്രില്‍ 11, 12, 13 തിയതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുടെ ആഘോഷിക്കും പതിനൊന്നാം തിയതി വൈകുന്നേരം ദീപാരാധനയ്ക്കുശേഷം കൊടിയേറ്റം നടക്കും. രാത്രി 8.30ന് നട്ടത്തിറ. പന്ത്രണ്ടാം തിയതി രാവിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഉച്ചക്കു രണ്ടുമണിക്ക് ഇളനീര് വരവ്, വൈകുന്നേരം 4 മണിക്ക് തിരുവായുധം വരവ്, പൂക്കുന്തം വരവ്, ആറരക്ക് ദീപാരാധനക്കുശേഷം പരദേവതയുടെ വെള്ളാട്ട്, ഭഗവതിയുടെ വെള്ളാട്ട്, അഴിയും കാലം സമര്‍പ്പണം, ചുറ്റുവിളക്ക് എഴുന്നള്ളത്ത്, പൂക്കലശം വരവുകള്‍, വേട്ടക്കൊരു മകന് വെള്ളാട്ട്, തിറ, തിരുമുടിവെപ്പ്, അഴിമുറി തിറയുടെ ഇളം കോലം തിറ എന്നിവ ഉണ്ടായിരിക്കും. പതിമൂന്നാം തിയതി രാവിലെ അഞ്ചുമണിക്ക് ഇളനീര് അഭിഷേകം, 8.30ന് അഴിമുറിതിറ, ഭഗവതിയുടെ മുടിവെച്ചതിറ, 11 മണിക്ക് പരദേവതയുടെ നാടുവലം വെയ്ക്കല്‍, 12.30ന് അന്നദാനം, വൈകുന്നേരം അഞ്ചുമണിക്ക് നാടുവലം വെച്ച് പന്തലില്‍ താഴുന്ന ചടങ്ങ് നടക്കും. 6. 30ന് ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.