വടകര: പ്രസിദ്ധമായ കടമേരി ശ്രീ പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവം 28 മുതല്‍ മെയ് എട്ടു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടത്തനാട്ടിലെ തിറയുത്സവങ്ങള്ക്ക് കടമേരി ക്ഷേത്രോത്സവത്തോടെയാണ് സമാപനം.
ആധ്യാത്മിക പ്രഭാഷണങ്ങള്‍, നാടകം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള, കലവറ ഘോഷയാത്ര, ഇളനീര് വരവ്, കരിമരുന്ന് പ്രയോഗം, പാവകളി, തിറയാട്ടം, അന്നദാനം, തിരുമുടിവെപ്പ്, തിരുമുടി പറിക്കല്‍ തുടങ്ങിയ പരിപാടികളോടെയാണ് ഉത്സവാഘോഷം. മെയ് രണ്ടിന് രാത്രി ഏഴ് മണിക്ക് ഓട്ടന്‍ തുള്ളല്‍, മൂന്നിന് രാത്രി 8 മണിക്ക് നാടകം മുക്കുത്തി, നാലിന് രാത്രി 7
മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, അഞ്ചിന് വൈകുന്നേരം 6.15ന് ഇളനീര് വരവ്, രാത്രി 7 മണിക്ക് പ്രശസ്ത പിന്നണിഗായകന്‍ ജാസിഗിഫ്റ്റ് നയിക്കുന്ന ഗാനമേള, ആറിന് വൈകുന്നേരം അഞ്ച് മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, എട്ട് മണിക്ക് കളരിപ്രദര്‍ശനം, ഏഴാം തീയതി രാത്രി 7 മണിക്ക് വേട്ടക്കൊരു മകന് തിറ, എട്ടുമണിക്ക് ട്രിപ്പിള്‍ തായമ്പക, രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗം, ഏട്ടാം തിയതി രാവിലെ 9 മണിക്ക് തിരുമുടിവെപ്പ്, തിറയാട്ടം, 11 മണിക്ക് അന്നദാനം, രാത്രി 12 മണിക്ക്
തിരുമുടി പറിക്കല്‍ എന്നിവയോട് കൂടി ഉത്സവം സമാപിക്കും, വാര്‍ത്താസമ്മേളനത്തില്‍ ഉത്സാവഘോഷ കമ്മിറ്റി പ്രസിഡന്റ് ടി.എന്‍.വിനോദന്‍, സെക്രട്ടറി കെ കെ സജീഷ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഈ രാജീവന്, പി.ഗോകുല്‍നാഥ് എന്നിവര്‍ പങ്കെടുത്തു