വട്ടോളി: നല്ല സമുഹത്തെ വാര്‍ത്തെടുക്കുന്ന മാതൃകാ പുരുഷനാണ് അധ്യാപകനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. പിഎസ്ടിഎ മുന്‍ ജില്ലാ പ്രസിഡന്റ് കെ.സജീവന്, എം.പി.മോഹനന് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നരിപ്പറ്റ ആര്‍എന്‍എം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമുഹിക തിന്മകള്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് മുന്‍പന്തിയില്‍ അധ്യാപക സമൂഹം എന്നും ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ കരുത്തോടെ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ദര്‍ശനങ്ങളാണ് ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങള്‍ക്ക് അടിത്തറ പാകിയത്. കേരളത്തിലെ വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തന്നതില്‍ ജോസഫ് മുണ്ടശ്ശേരിയുടെയും സി.എച്ച് മുഹമ്മദ് കോയയുടെയും സംഭാവനകള്‍ ഏറെ വലുതാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കെപിഎസ്ടിഎ നരിപ്പറ്റ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ അനൂപ് കാരപ്പറ്റ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വി.എം.ചന്ദ്രന്, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യട്ടിവ് അംഗം സജീവന് വടകര, മണ്ഡലം കോണ്‍ പ്രസിഡന്റ് സി.കെ.നാണു, സ്കൂള്‍ പ്രിന്‍സിപ്പള്‍ എ.കെ.ശ്രീജിത്ത്, എച്ച്എം സുധീരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.വിശ്വനാഥന്, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ.ഹാരീസ്, പി.എം.ഷിജിത്ത്, ടി.കെ.പ്രഭാകരന്, കെ.പി.ശ്രീധരന്, പാലേല് കുഞ്ഞമ്മദ്, എ.വിഷ്ണു, എം.ലിബിയ മുതലായവര്‍ പ്രസംഗിച്ചു.