അരൂര്‍: ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ കക്കട്ട്-അരൂര്‍-തീക്കുനി റൂട്ടില്‍ വാഹനഗതാഗതം താറുമാറായി. ബസ് സര്‍വീസ് പൂര്‍ണമായി നിലച്ചു. അരൂര്‍-തീക്കുനി റോഡില്‍ പലഭാഗത്തും വെള്ളമുയര്‍ന്നു. റോഡിന് ഇരുവശത്തുമുള്ള വീടുകളിലും വെള്ളം കയറി. വെള്ളം ഒഴുകിപ്പോകാന്‍ ശരിയായ സംവിധാനമില്ലാത്തതാണ് വെള്ളം പൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏറെ കാലമായി അനുഭവപ്പെടുന്ന പ്രയാസമാണിത്. അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരിസരവാസികള്‍
പരാതിപ്പെട്ടു.