വടകര: മുക്കാളി ടൗണിലെ അടിപ്പാത നിലനിര്‍ത്തുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് എഴുപത്തിയേഴ് ദിവസമായി നടന്നുവരുന്ന പന്തല്‍ കെട്ടി സമരം നിര്‍ത്തി. അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണകൂടവും നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നത്. നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് അധികൃതരുടെ തീരുമാനത്തോടെയാണ് ദിവസങ്ങള്‍ നീണ്ട സമരം തീര്‍ന്നത്. ചര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. ഇതിനെ തുടര്‍ന്ന് മുക്കാളിയില്‍ വിജയ റാലിയും സമരപോരാളികളുടെ ഒത്തുചേരലും നടത്തി.
ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍പുരയില്‍, പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്, കെ പി ജയകുമാര്‍, എ ടി ശ്രീധരന്, പി പി ശ്രീധരന്, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കവിത അനില്‍കുമാര്‍, പി കെ പ്രീത, പി സാവിത്രി, ഹാരിസ് മുക്കാളി, കെ പി ഗോവിന്ദന്, പി എം അശോകന്, കെ എ സുരേന്ദ്രന് ,ഷംസീര്‍ ചോമ്പാല, പി കെ രാമചന്ദ്രന്, പുരുഷു രാമത്ത്, ബിന്ദു ജെയ്സണ്‍, കെ.തിലകന്, നിജേഷ് കെ പി തുടങ്ങിയവര്‍ സംസാരിച്ചു.