വടകര: മാർക്കറ്റ് റോഡിന്റെയും കോൺവെൻറ് റോഡിന്റെയും
മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കേരളകോയർ റോഡിലെ എസ് എൻ ഡി പി ഓഫീസിന് മുമ്പിലെ ഒഴിഞ്ഞ പറമ്പ് ഇപ്പോൾ സ്ഥിരം മാലിന്യം നിക്ഷേപിക്കാനുള്ള
സ്ഥലമായി മാറിയിരിക്കുന്നതായി ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ.
മുൻസിപ്പാലിറ്റി ഹെൽത്ത് സ്ക്വാഡ് ഒന്ന് രണ്ട് തവണ വന്നു മാലിന്യം പരിശോധിച്ചു അതിൽ
നിന്ന് കിട്ടിയ ബില്ല് പ്രകാരം രണ്ട് പേർക്ക് ഇതിനകം ഫൈൻ ചുമത്തിയിട്ടുണ്ട്.
ഇതിന്ശേഷവും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകളിലും ബൈക്കിലും ആണ് കൂടുതലായി മാലിന്യങ്ങൾ ഇവിടെ എത്തുന്നതെന്ന് സമീപത്തെ ക്യാമറകളിൽ നിന്ന് മനസിലാകുന്നുണ്ട്. സമീപത്തെ വീട്ടുകാർക്ക് ഈ മാലിന്യം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ പ്രശ്നത്തിൽ വടകര മുൻസിപ്പാലിറ്റി ശക്തമായി ഇടപെടണമെന്നും പറമ്പിന്റെ ഉടമയെ കണ്ടെത്തി വേണ്ട നടപടികൾ എടുക്കണമെന്നും ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.