കുറ്റ്യാടി: യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി. മൊയതു
അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പി.കെ. സുരേഷ്, കെ.പി അബ്ദുൾമജീദ് പി.പി. ആലിക്കുട്ടി, കെ.സി കുഞ്ഞമ്മത് കുട്ടി, എ. സി. ഖാലിദ്, സി എച്ച് മൊയ്തു, നൗഷാദ് കോവിലകത്ത്, സി.കെ. രാമചന്ദ്രൻ,ലീബാ സുനിൽ, എൻ.സി.കുമാരൻ, കെ.പി ശ്രീനിജ എന്നിവർ സംസാരിച്ചു