പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലിനു സമീപം കാര്‍ ലോറിയിലിടിച്ച് യുവതിയും മകനും മരിച്ചു. കോഴിക്കോട് മടവൂര്‍ സ്വദേശി തന്‍സി (32), മകന് ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. തന്‍സിയുടെ ഭര്‍ത്താവ് നാസറാണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തന്‍സി രാത്രിയോടെയും മകന് പുലര്‍ച്ചെയും ആശുപത്രിയില്‍ മരിച്ചു. കാറില്‍ എട്ടു പേര് ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി പോലീസും വടകര ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്താല്‍ രക്ഷാപ്രവര്‍ത്തനം നടത്തി.