ഓർക്കാട്ടേരി: മെയ് ദിനാചരണത്തിന്റെ ഭാഗമായി ഒയിസ്ക ഇന്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റർ തെങ്ങ് കയറ്റ തൊഴിലാളികളെ ആദരിച്ചു.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക ഉദ്ഘാടനം നിർവഹിച്ചു.
ഒയിസ്ക ജില്ല പ്രസിഡന്റ് ഫിലിപ്പ് കെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
പി പി കെ രാജൻ അധ്യക്ഷനായി. പ്രജിത്ത് സ്നേഹശ്രീ സ്വാഗതവും മധുമോഹൻ നന്ദിയും പറഞ്ഞു. തില്ലേരി ഗോവിന്ദൻ, റിനീഷ് കെ, ടി എൻ കെ പ്രഭാകരൻ, കുനിയിൽ രവീന്ദ്രൻ, എം ആർ വിജയൻ, ഒ കെ ഭാസ്കരൻ, എം എം കുമാരൻ, ടി ടി ബാലകൃഷ്ണൻ,വി കെ മനോജൻ എന്നിവർ സംസാരിച്ചു.