വടകര: തട്ടാന്‍ സര്‍വീസ് സൊസൈറ്റി വടകര യുനിറ്റ് നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് സ്നേഹോപഹാരം നല്കി. കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
തേജസ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് രാമചന്ദ്രന് ചേമേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.അശോകന്, ജില്ലാ പ്രസിഡന്റ് അശോകന് കൊടമന,
ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പരിയാപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂനിറ്റ് സെക്രട്ടറി ദേവാനന്ദന് ടി സി സ്വാഗതവും രാജീവന് പി കെ നന്ദിയും പറഞ്ഞു .