വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ വ്യാപാരികള്‍ വടകര മുനിസിപ്പാല്‍ ഓഫീസ് മാര്‍ച്ച് നടത്തി. വഴിയോര കച്ചവടം നിയന്ത്രിക്കുക, മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളില്‍ യൂസര്‍ ഫീസ് ഒഴിവാക്കുക, വ്യാപാര ലൈസന്‍സിന് വെയിസ്റ്റ് ബിന്നും ഹരിത കര്‍മസേന രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ആവശ്യമായ ഭേദഗതി വരുത്തുക, ജിഎസ്ടിയില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കുക, പഞ്ചായത്ത് മുനിസിപ്പല്‍ ലൈസന്‍സുകള്‍ 5 വര്‍ഷമായി പുനര്‍നിര്‍ണയിക്കുക, വികസനാവശ്യങ്ങള്‍ക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരി വ്യവസായി സമിതി
സംസ്ഥാന കമ്മിറ്റിയംഗം സി.കെ.വിജയന് ഉദ്ഘാടനം ചെയ്തു. കരിപ്പള്ളി രാജന് അധ്യക്ഷത വഹിച്ചു. വി.അസീസ് സ്വാഗതവും കെ.എന്‍.വിനോദ് നന്ദിയും പറഞ്ഞു.