മൊകേരി: 93 ലക്ഷം രൂപ ചെലവഴിച്ച് മൊകേരി ഗവ. കോളജില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത, കോഴിക്കോട് ജില്ലാ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുധീര്‍, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ കെ കെ അഷ്റഫ് സ്വാഗതവും ഡോ. ഇസെഡ് എ അഷ്റഫ് നന്ദിയും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് റൂസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊകേരി കോളജില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.