നാദാപുരം: പഴയകാല സോഷ്യലിസ്റ്റ് നേതാവും ജനതാദള്‍ നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഈത്താങ്കണ്ടിയില് ഇ.കെ.നാരായണ കുറുപ്പ് (92) അന്തരിച്ചു. തൂണേരി, പാറക്കടവ്, വളയം, കല്ലാച്ചി പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് മാസ്റ്റരായിരുന്നു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍: ഗീത, ലീന, ബിന്ദു, രേഖ, ജയ, രാഗി. മരുമക്കള്‍: ബാബുരാജ് തിരുമംഗലത്ത് (വിമുക്തഭടന്), സുധാകരന് (കൊല്ലം), വിശ്വനാഥന് (പേരാമ്പ്ര), പ്രഭാകരന് (ചോറോട്), പി. ദിനേശ് കുമാര്‍, സജിത്ത് കുമാര്‍ (ഇരുവരും കല്ലാച്ചി). സഹോദരങ്ങള്‍: പരേതരായ അപ്പുക്കുട്ട കുറുപ്പ്, ലക്ഷ്മികുട്ടി അമ്മ, ബാലക്കുറുപ്പ്, കുഞ്ഞികൃഷ്ണ കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.