മുയിപ്പോത്ത്: ഷാഫിയുടെ വിജയം ഭാരതത്തിന്റെ നിലനില്പിന്റെ വിഷയമാണെന്നും സിപിഎം തങ്ങളുടെ ചിഹ്നം നിലനിര്‍ത്താനുള്ള യജ്ഞത്തിലാണെന്നും ആര്‍എംപിഐ നേതാവ് കെ.കെ.രമ എംഎല്‍എ പറഞ്ഞു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചെറുവണ്ണൂരില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. യുഡിഎഫ് ചെയര്മാന് കരിം കോച്ചേരി അധ്യക്ഷത വഹിച്ചു. ബഷീര്‍, കെ.പി.രാമചന്ദ്രന്, പിലാക്കാട്ട് ശങ്കരന്, രവീന്ദ്രന് കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.