കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിനു കാലിക്കറ്റ് സിറ്റി റോട്ടറി ഇന്റര്‍നാഷണല്‍ തണല്‍ കുടകളും ടേബിള്‍ സെറ്റും സമ്മാനിച്ചു. ഇവ കലാക്ഷേത്രം ഭാരവാഹികള്‍ ഏറ്റുവാങ്ങി. ഇതൊടനുബന്ധിച്ച് അനുമോദന സദസും രക്ഷിതാക്കള്‍ക്കായി
ഫാമിലി മാനേജ്മെന്റ് എന്ന വിഷയത്തില്‍ പഠന ക്ലാസും സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ആന്റ് ഫാമിലി തെറാപ്പിസ്റ്റ് എം.എന്‍.ചന്ദ്രന് നായര്‍ ക്ലാസെടുത്തു. റോട്ടറി ഡിസ്ട്രിക് ഡിഡിസി സി.എം.ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.പി.സുധീര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക് പ്രസിഡന്റ് പി.ഇ.സുകുമാര്‍, റോട്ടറി ഡിസ്ട്രിക് സെക്രട്ടറി,
അഡ്വ: രതീഷ് ലാല്‍, സന്ധ്യാ സാജു, മനോജ് പയറ്റുവളപ്പില്‍, പി.പി.ശശി, ടി.ടി.ശ്രീധരന്, പി.എം.ബാബു, ശില്ക്ക അമിത്ത്, ഷെല്‍മ പ്രബീഷ് എന്നിവര്‍ സംസാരിച്ചു.