വടകര: കാസര്‍കോട്ടെ റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വടകര ടൗണില്‍ നടന്ന പ്രകടനത്തിന് ഷംസീര്‍ ചോമ്പാല, ഷാജഹാന് കെ വി പി, റാഷിദ് കെ പി, സബാദ് അഴിയൂര്‍, യാസര്‍ പൂഴിത്തല, റഹീസ് എം കെ, അന്‍വര്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.