വടകര: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് വടകര ലോക്കൽ അസോസിയേഷൻ പാക്കയിലെ വടക്കെ തലക്കൽ ശരത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എം കെ പ്രഭാകരൻ വീടിൻ്റെ താക്കോൽ കൈമാറി. ശരതും അമ്മയും ചേർന്ന് ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ ബിജു അധ്യക്ഷത വഹിച്ചു. വടകര എ ഇ ഒ സുനിൽ പരിപാടി![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english.jpeg?resize=707%2C500&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english.jpeg?resize=707%2C500&ssl=1)
ഉദ്ഘാടനം ചെയ്തു. സ്ഥലത്തിൻ്റെ അധാരം കെ കെ അജിത കുമാരി കൈമാറി. സമ്പാദ്യ കുടുക്കയിലെ തുക ഭവന നിർമ്മാണ കമ്മിറ്റിക്ക് കൈമാറിയ മുഹമ്മദ് സമാനെ എച്ച് എം ഫോറം കൺവീനർ മനോജ് ആദരിച്ചു. ചന്ദ്രൻ, ദിവാകരൻ, സത്യൻ, സ്കൗട്ട് എ എസ് ടി സി സി കെ മനോജ് കുമാർ, സ്കൗട്ട് ജില്ലാ സെക്രട്ടറി പി പ്രവീൺ, റഫീഖ്, സാഗി, സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.