വടകര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെപിസിസി നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ സമരാഗ്നിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കണ്വെന്ഷന് സംഘടിപ്പിച്ചു. മര്‍ച്ചെന്റ്സ് അസോസിയേഷന് ഹാളിന് നടന്ന കണ്വെന്ഷന് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന് അധ്യക്ഷത സ്ഥാനം വഹിച്ചു. അഡ്വ.സി.വത്സലന്‍, സുകുമാരന്‍ പുറന്തോടത്ത്, കൂടാളി അശോകന്, പി.എസ്.രഞ്ജിത്ത് കുമാര്‍, അജിത്ത് പ്രസാദ് കുയ്യാലില്‍, എം.സുരേഷ് ബാബു, ടി.പി.ശ്രീലേഷ് എന്നിവര്‍ പ്രസംഗിച്ചു.