കൊയിലാണ്ടി: രാജ്യത്ത് മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ചന്ദ്രിക പത്രത്തിന്റെ 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബാഫഖി തങ്ങള്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയ്ക്കെതിരെ പോരാടാനും മതേതരത്വം നിലനിര്‍ത്താനും വേണ്ടി ത്യാഗോജ്വലമായ നേതൃത്വം നല്കിയ ബാഫഖി തങ്ങളുടെ കാഴ്ചപ്പാടാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടതെന്നും ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരു മുന്നണിയായി നിന്ന് കൊണ്ട് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ.കെ.ബാവ, ഡോ.എം.കെ.മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി.ജോണ്‍, സിദ്ധീഖ് കാപ്പന്, സി.പി.സൈതലവി, എം.സി. മായിന്‍ ഹാജി, സി.പി.ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുള്ള, കമാല്‍ വരദൂര്‍, ലുഖ്മാന് മമ്പാട്, പി.കുല്‍സു, നൂര്‍ബിന റഷീദ്, വി.പി.ഇബ്രാഹിംകുട്ടി, മുനീബ് ഹസ്സന്, സി.ഹനീഫ എന്നിവര്‍ സംസാരിച്ചു.