വില്യാപ്പള്ളി: വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുമായി സഹകരിച്ച് നബാര്‍ഡ് സംസ്ഥാനത്താകെ ഗ്രാമീണ വിപണനമേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വില്യാപ്പള്ളിയില്‍ ആരംഭിച്ച എട്ട് ദിവസത്തെ മേള ഞായറാഴ്ച സമാപിക്കും. വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സിനുസമീപം നടക്കുന്ന മേളയില്‍ എല്ലാ ദിവസവും നല്ല തിരക്കാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
അനുഭവപ്പെടുന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്, വില്യാപ്പള്ളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണബാങ്ക്, കുടുംബശ്രീ എന്നിവയുമായി ചേര്‍ന്ന് നടത്തുന്ന മേളയില്‍ നീര, വെളിച്ചെണ്ണ, തെങ്ങിന് ചക്കര, മറയൂര്‍ ശര്‍ക്കര, സുഗന്ധ ദ്രവ്യങ്ങള്‍, ജൈവ കൊതുക് തിരി, ഏലം, കാപ്പി, വിവിധ ഇനം സ്ക്വാഷ്, കൈത്തറി വസ്ത്രങ്ങള്‍, ഇളനീര് ഐസ്ക്രീം, പള്‍പ്പ്, ചക്ക ഉല്പന്നങ്ങള്, സ്വാദിഷ്ടമായ വിവിധ ഉല്പന്നങ്ങള് വില്‍ക്കുന്ന ഫുഡ് കോര്‍ട്ട്, പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങള്, വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
കറിപൗഡര്‍, അച്ചാര്‍, മധുര പലഹാരങ്ങള്‍, ചോളപൊരി, തേന്‍ തുടങ്ങിയവ ലഭ്യമാണ്. ധാരാളം പേര് കുടുംബസമേതവും അല്ലാതെയും ഇവിടെ എത്തി സാധനങ്ങള്‍ വാങ്ങുന്നു.
ഒമ്പത് പ്രൊഡ്യൂസര്‍ കമ്പനികളുടെയും 13 എംഎസ്എംഇ- കുടുംബശ്രീ സംരംഭകരുടെയും വിവിധങ്ങളായ ഉല്പന്നങ്ങള് മേളയിലുണ്ട്. എല്ലാദിവസവും ഉച്ചയ്ക്ക് രണ്ടുമുതല്‍ മുതല്‍ രാത്രി എട്ടുവരെയാണ് മേള. അടുത്ത മേള ഓര്‍ക്കാട്ടേരിയില്‍ നടക്കും. ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റ് ശക്തമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് സംഘാകര്‍ പറഞ്ഞു.