ഓര്‍ക്കാട്ടേരി: റോട്ടറി ക്ലബ്ബ് ആഭിമുഖ്യത്തില്‍ മാസ്റ്റര്‍ ഗൗതം വിവേക് മെമ്മോറിയല്‍ റോട്ടറി എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. തട്ടോളിക്കര ഈസ്റ്റ് എല്‍പി സ്കൂളിലെ ഒരു വിദ്യാര്‍ഥിക്ക് പഠന സഹായമായാണ് എന്‍ഡോവ്മെന്റ് വിതരണം ചെയ്തത്. സ്കൂളില്‍ നടന്ന ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
റോട്ടറി എന്‍ഡോവ്മെന്റ് കമ്മിറ്റി ചെയര്മാന് കോമത്ത് രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് സി കെ രാധാകൃഷ്ണന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന് തുക കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗിരിജ കളരിക്കുന്നുമ്മേല്, സ്കൂള്‍ ഹെഡ്മാസ്റ്റര് സുജിത് കുമാര്‍, പിടിഎ പ്രസിഡന്റ് റോജിത് കുമാര്‍, റോട്ടറി നാഷന് ബില്‍ഡര്‍ അവാര്‍ഡ് ജേതാവ് പി.പി.സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റോട്ടറി ട്രെയിനര്‍ വി.കെ.ബാബുരാജ് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. രവീന്ദ്രന് ചള്ളയില്‍ സ്വാഗതവും പി.രമേഷ് ബാബു നന്ദിയും പറഞ്ഞു.