കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വീഡിയോഗ്രഫി, ഐ.ടി
ഉപകരണങ്ങൾ എന്നിവ നൽകുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. വീഡിയോഗ്രാഫറും DSLR വീഡിയോ ക്യാമറയുള്ള വീഡിയോഗ്രഫി യൂണിറ്റ് ദിവസ വേതന നിരക്കിലാണ് വേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് Quotation for videography unit & videographer എന്ന് എഴുതി District Election Officer & District Collector Kozhikode നാണ് നൽകേണ്ടത്. 12 മണിക്കൂറിനുള്ള നിരക്ക്, 24 മണിക്കൂറിനുള്ള നിരക്ക് എന്നിവ വ്യക്തമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ട് മൂന്ന് മണി. അന്നേദിവസം നാലുമണിക്ക് ക്വട്ടേഷൻ തുറക്കും. ഐ.ടി ഉപകരണങ്ങൾ വാടക വ്യവസ്ഥയിലാണ് നൽകേണ്ടത്.ൽ.ഇ.ഡി/എൽ.സി.ഡി മോണിറ്റർ ഡസ്ക്ടോപ്പ് (70 എണ്ണം), മൾട്ടിപർപ്പസ് പ്രിന്റർ (10), സിസിടിവി
& ഇൻസ്റ്റലേഷൻ (70), DVR-8 പോർട്ട് (10), ലാപ്ടോപ്പ്-വിൻഡോസ് 11-(100), LAN നെറ്റ്വർക്കും അനുബന്ധ ഉപകരണങ്ങളും (30 സ്ഥലങ്ങളിലേക്ക്), യു.പി.എസ് ഇൻസ്റ്റലേഷൻ (30 സ്ഥലങ്ങളിലേക്ക്), എൽ.ഇ.ഡി/എൽ.സി.ഡി ടി.വി (6), ഫോട്ടോ കോപ്പിയർ (2),
വീഡിയോ ക്യാപ്ചർ ചെയ്യുന്ന പ്രത്യേക ഉപകരണം (5), ഇന്റർനെറ്റ് മോഡം (5), റൗട്ടർ (5) എന്നീ ഉപകരണങ്ങൾ ആണ് വാടക വ്യവസ്ഥയിൽ വേണ്ടത്. ഓരോ വിഭാഗത്തിലുമുള്ള ഉപകരണത്തിൽ ഒന്നിന്റെ നിരക്ക് പ്രത്യേകം കാണിക്കണം. ക്വട്ടേഷൻ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് Quotation for supply of computer/laptop/ups/cctv/printer എന്ന് എഴുതി District election officer & District Collector Kozhikode നാണ് നൽകേണ്ടത്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ട് നാല് മണി. അന്നേദിവസം അഞ്ച് മണിക്ക് ക്വട്ടേഷൻ തുറക്കും.സ്വന്തം തയ്യാറാക്കിയ പേപ്പറിലാണ് നികുതി ഉൾപ്പെടെയുള്ള വാടക നിരക്ക്, ബാങ്ക് ഗ്യാരണ്ടി തുടങ്ങിയ എല്ലാ വിശദവിവരങ്ങളും വെച്ച് ക്വട്ടേഷൻ നൽകേണ്ടത്. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളവർ അപേക്ഷിച്ചാൽ മതി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കലക്ടറേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടറുടെ ഓഫീസിൽ നിന്ന് മാർച്ച് 15 വരെ ലഭിക്കും.