വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട് ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഏരിയയിലെ വിവിധ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
മേഖലകളിൽ നിന്നും നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ഏരിയ പ്രസിഡൻ്റ് എ പി പ്രജിത, സെക്രട്ടറി പി എം ലീന, ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് ലതികാ ശ്രീനിവാസ്, രാജിത പതേരി, എൻ എം വിമല തുടങ്ങിയവർ നേതൃത്വം നൽകി.