വടകര: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിര്‍ പ്രയോഗം നടത്തി സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടാക്കാന്‍ ശ്രമിച്ചവരെ ഒരു മാസം പിന്നിട്ടിട്ടും കണ്ടുപിടിക്കാന്‍ തയ്യാറാവാത്ത പോലീസിനെതിരെ പ്രതിഷേധം. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി ഓഫീസിനു മുന്നില്‍ യുഡിഎഫ്-ആര്‍എംപിഐ ധര്‍ണ നടത്തി. കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരത്തെ നേരിടേണ്ടിവരുമെന്ന് മുരളീധരന് മുന്നറിയിപ്പു നല്കി. ഷാഫി പറമ്പില്‍ നല്ല ഭൂരിപക്ഷത്തിനു ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ല. 1200 വോട്ടിന് കെ.കെ.ശൈലജ ജയിക്കുമെന്നാണ് സിപിഎം തന്നെ പറയുന്നത്. അതുകൊണ്ട് ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ കൂടുതലായിരിക്കുമെന്ന് മുരളീധരന് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു, മുസ്ലിംലീഗ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി കെ സുബൈര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോര്‍ജ്, മഠത്തില്‍ നാണു, സുനില്‍ മടപ്പള്ളി, സിപി അസീസ്, വി പി ദുല്‍ഖിഫില്‍, പ്രദീപ് ചോമ്പാല, കോട്ടയില്‍ രാധാകൃഷ്ണന്, മിസ്ഹബ് കീഴിയൂര്‍, കാവില്‍ രാധാകൃഷ്ണന്, പ്രമോദ് കക്കട്ടില്‍, പി കെ ഹബീബ്, സതീശന് കുരിയാടി, സന്ധ്യ കരിയാട്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂര്‍, ബവിത്ത് മലോല്‍, ഒ.കെ.കുഞ്ഞബ്ദുള്ള, പുറന്തോടത്ത് സുകുമാരന്‍, വി.കെ.പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞു.