കുറ്റ്യാടി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബന്‍സ്വാഡയിലും ജലോറിലും നടത്തിയ വിദ്വേഷപ്രസംഗത്തില്‍ സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് & ജസ്റ്റിസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്ലീങ്ങളെ ഒന്നടങ്കം നുഴഞ്ഞുകറിയവരെന്നും അധികം മക്കളുള്ളവരെന്നും പറഞ്ഞ് അധിക്ഷേപിച്ച നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് രാജ്യത്തിന് അപമാനകരമാണ്. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും പരസ്യമായി അവഹേളിക്കുന്ന മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനടപടി സ്വീകരിക്കണമെന്ന് ഫോറം യോഗം ആവശ്യപ്പെട്ടു.
വര്‍ക്കിംഗ് ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി. നാരായണന്വട്ടോളി, അഷ്റഫ് കൊല്ലാണ്ടി, സി.കെ.കരുണാകരന്, റഫീക്കുദ്ദീന്‍ പാലേരി, കെ.ബാബുരാജ്, പത്മനാഭന് പാലേരി എന്നിവര്‍ സംസാരിച്ചു.