വടകര: അരൂര്‍ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം പതിനൊന്നാം തിയതി ഞായറാഴ്ച തുടങ്ങുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് രാവിലെ ഒമ്പതിന് കലവറ സംഭരണ യാത്ര ആരംഭിക്കും. വൈകീട്ട് നാലരക്ക് അരൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര പുറപ്പെട്ട് 5.30 ന് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. ക്ഷേത്രത്തില്‍ പുതുതായി ആരംഭിക്കുന്ന പാലിയേറ്റീവ് ആന്റ് കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരി നിര്‍വ്വഹിക്കും. തിങ്കളാഴ്ച 11 ന് ആക്ഷരശ്ലോകസദസ്. എട്ടിന് കലയിലൂടെ ഒരു യാത്ര എന്ന പരിപാടി നടക്കും. 13 ന് രാവിലെ 6 മുതല്‍ 24 മണിക്കൂര്‍ അഖണ്ഡനാമജപം. തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ നടക്കും സമാപന ദിവസമായ 14ന് 6 മുതല്‍ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. 11 ന് ഭജന ഒരു മണിക്ക് പ്രസാദ് ഊട്ട്, നാലിന് വിഷ്ണു സഹസ്രനാമാര്‍ച്ചന, തുടര്‍ന്ന് നിറമാല ദീപാരാധന, കേളി, അഷ്ടപദി, ഉണ്ണികൃഷ്ണ മാരാറുടെ നേതൃത്വത്തില്‍ തായമ്പക, രാത്രി എട്ടിന് തിടമ്പ് നൃത്തം എന്നിവ നടക്കും
അത്താഴപൂജയോടെ ഉത്സവം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ടി.കെ രാജന്, വി.ടി.ലീല, പി.കെ.കണാരന്, എം.വിജയന്, എ.ബാബു എന്നിവര്‍ സംബന്ധിച്ചു.