വടകര: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ വടകരയില്‍ എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇദ്ദേഹം ഉള്‍പെടെ സംസ്ഥാനത്തെ 12 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി പട്ടിക ദേശീയ നേതൃത്വം പുറത്തുവിട്ടു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍നിന്നു ജനവിധി തേടും. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും വി. മുരളീധരന് ആറ്റിങ്ങലിലും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണ് സ്ഥാനാര്‍ഥി.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണിയും ആദ്യ പട്ടികയില്‍ ഇടം പിടിച്ചു. പത്തനംതിട്ടിയില്നിന്നാണ് അനില്‍ ജനവിധി തേടുക. മുതിര്‍ന്ന നേതാവ് എം.ടി.രമേശ് കോഴിക്കോടും ശോഭ സുരേന്ദ്രന് ആലപ്പുഴയിലും മത്സരിക്കും. പാലക്കാട് സി.കൃഷ്ണകുമാറും കണ്ണൂരില്‍ സി.രഘുനാഥുമാണ് സ്ഥാനാര്‍ഥികള്‍. മലപ്പുറത്ത് ഡോ. അബ്ദുള്‍ സലാമിനെ ബിജെപി കളത്തിലിറക്കി. പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യവും കാസര്‍കോട് എം.എല്‍.അശ്വനിയും ജനവിധി തേടും.