വടകര: പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ഉടനെ ആരംഭിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വടകര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് കെ.ഷാനവാസ് ഖാന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എ.ഗ്രേഷ്യസ്, ജില്ലാ സെക്രട്ടറി കെ.ജയപ്രകാശന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.റാംമനോഹര്‍, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍മാരായ പി.സുനില്‍കുമാര്‍, വിജീഷ് വടകര എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് എല്‍.വി.ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.അമൃതരാജ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പി.പി.ഹരിദാസന് (പ്രസിഡന്റ്), രമ.കെ, പവിത്രന്.പി.കെ (വൈസ് പ്രസിഡന്റ്മാര്‍), കെ.അമൃതരാജ് (സെക്രട്ടറി), മേഘ്ന, പ്രജിത്ത്. ഒ.കെ (ജോ. സെക്രട്ടറിമാര്‍), രേഖേഷ്. എന്‍.പി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.