അഴിയൂർ: അവകാശ സംരക്ഷണത്തിന്റെ ഏഴര പതിറ്റാണ്ട് പ്രമേയത്തിൽ നടന്ന അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിന് ഉജ്വല റാലിയോടെ സമാപനം കുറിച്ചു. മുസ്ലീം ലീഗ് റാലിയിൽ നൂറുക്കണക്കിനാളുകളാണ് അണിനിരന്നത്. കോറോത്ത് റോഡിൽ നിന്നും ബാന്റ് ടീം , കോൽക്കളി അകമ്പടിയോടെ ആരംഭിച്ച റാലി വഴിയിൽ കാണാൻ കാത്ത് നിന്നവരുടെ സ്നേഹാഭിവാദ്യം സ്വീകരിച്ച് കൊണ്ട് സമാപന സമ്മേളന വേദിയായ അഴിയൂർ ചുങ്കം
സജ്ജമാക്കിയ ഗ്രൗണ്ടിൽ (സി പി അലി നഗർ)ൽ സമാപിച്ചു. സ്വഗത സംഘം ചെയർമാൻ യു.എ.റഹീം, ജന:കൺവീനർ പി.പി.ഇസ്മായിൽ,ട്രഷറർ അലി ഹാജി ഏ.വി, ടി.സി. എച്ച് അബൂബക്കർ ഹാജി, ഇ.ടി.അയ്യൂബ്, കാസിം നെല്ലോളി, മഹമൂദ് പാമ്പളളി, കെ. അൻവർ ഹാജി, ഇസ്മായിൽ അജ്മാൻ , ടി.സി.എച്ച് ലത്തീഫ്, നവാസ് നെല്ലോ ളി, ഹാരിസ് മുക്കാളി, എൻ സാജിത് ,അബ്ദുറഹിംപി.പി.പഞ്ചായത്ത ഭാരവാഹികളായ യൂസഫ് കുന്നുമ്മൽ , സഫീർ കല്ലാമല,ഇബ്രാഹിം ചോമ്പാൽ, കാസിം പി.കെ.. നവാസ് ചാപ്പയിൽ, സിറാജ് എം.പി, ജലീൽ ടി.സി.എച്ച്, ഷാനീസ് മൂസ, സുനീർ ചോമ്പാല ,ഫ ജർ ഫാറൂക്ക്, സലാവുദ്ധീൻ അയ്യൂബി, മിദ്ലാജ് ടി. ജി. എന്നിവർ നേതൃത്വം നൽകി.