വടകര: താഴെ അങ്ങാടി ഭാഗത്തേക്കു പോകുന്ന പ്രധാന വഴിയായ ഒന്തം റോഡ് ഓവര്‍ബ്രിഡ്ജിലെ തെരുവു വിളക്കുകള്‍ കണ്ണ് അടഞ്ഞിട്ട് കാലമേറെയായിട്ടും നേരെയാക്കാന്‍ നടപടിയില്ല. ഇവിടത്തെ ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ ഓവര്‍ബ്രിഡ്ജിലൂടെ പോകുന്ന കാല്‍നട യാത്രക്കാര്‍ ഉള്പെടെയുള്ളവര് കഷ്ടപ്പെടുകയാണ്. കൂരിരുട്ടിലൂടെയാണ് യാത്ര.
തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നഗരസഭ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് എം. ഫൈസല്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.പി.ഹാരിസ് അധ്യക്ഷത വഹിച്ചു,
സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത്, എന്‍.വി.ജലീല്‍, കെ.പി.നജീബ്, കെ.പി.അബ്ബാസ്, പെരിങ്ങാടി മുഹമ്മദ് ഹാജി, അക്തര്‍ തങ്ങള്‍, എം.വി.അബൂബക്കര്‍, അക്ബര്‍ മുകച്ചേരി എന്നിവര്‍ സംസാരിച്ചു, മീത്തല്‍ നാസര്‍ സ്വാഗതവും ടി.പി.രാജീവന് നന്ദിയും പറഞ്ഞു.