വടകര: നാരീ ശക്തി – ‘വുമൺ ഫിറ്റ് തോ ഇന്ത്യ ഹിറ്റ് ‘ എന്ന ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച വനിത മിനി മാരത്തോൺ, ജൂഡോ മത്സരത്തിൽ ഇൻ്റർ യൂനിവേഴ്സിറ്റി
തലത്തിൽ ഗോൾഡ് മെഡൽ നേടിയ ആൽക പി കുറുന്തോടിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ, സെമിനാർ എന്നിവയും നടന്നു. മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. ‘വർത്തമാനകാലത്തെ പെൺകരുത്ത് .’ എന്ന വിഷയം സി.വി.ലിഷ അവതരിപ്പിച്ചു. സലീന സൈദ് അധ്യക്ഷത വഹിച്ചു. സതി.എം.കെ, സുമ സി.കെ, ബീന കെ, അമേയ അശോകൻ സംസാരിച്ചു. ഒ.എം.ഗീത സ്വാഗതവും ശാലിനി കെ.കെ നന്ദിയും പറഞ്ഞു.