കൊച്ചി: പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ശുചീകരണ തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ കുഞ്ഞാണെന്ന് മനസിലാകുകയായിരുന്നു. ഉടന്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-b.jpeg?resize=600%2C600&ssl=1)
പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത ഫ്ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞതാണെന്നാണ് സൂചന. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഫ്ളാറ്റിലുള്ളവരുടെ മൊഴിയെടുക്കുകയാണ്.