വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ടും ഏറ്റുമുട്ടി തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നെന്നാണ് വിവരം. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
ചെയ്തിരുന്നു, സായുധ മാവോയിസ്റ്റ് സംഘം എത്തിയതിന് പിന്നാലെ മേഖലയിൽ തണ്ടർബോൾട്ടിന്റെ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കമ്പമല – ആറളം വനമേഖലയിൽ നിന്ന് വെടിയൊച്ച കേട്ടത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം,. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.