വടകര: ഈ വര്‍ഷത്തെ എല്‍എസ്എസ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ മുക്കോല ഭാഗം ജെ.ബി സ്കൂളിനു മിന്നും നേട്ടം. മികച്ച വിജയമാണ് ഇവിടത്തെ മിടുക്കര്‍ കാഴ്ച്ചവെച്ചത്. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്കൂളില്‍ നിന്ന് ഇത്തവണ നാലു പേര് എല്‍എസ്എസ് നേടി. അബ്ദുല്‍ ഹമീദ്, സെന്‍ഹ ഫാത്തിമ, ഷെല്ലാ മെഹവിന്, ഖദിജ.എ എന്നിവരാണ് സ്കൂളിന്റെ അഭിമാനമായത്. ചരിത്ര നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.