വട്ടോളി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ യുപി വിഭാഗം വിദ്യാര്‍ഥികളുടെ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് സമാപിച്ചു. സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ നാടക കളരി, നാടന്‍ പാട്ട്, ശാസ്ത്രത്തെ തൊട്ടറിയാം മുതലായ പരിപാടിയില്‍ പ്രമുഖര്‍ ക്ലാസെടുത്തു. ക്യാമ്പ് ഫയര്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
പ്രധാനധ്യാപിക കെ. പ്രഭാനന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാര്‍ പ്രസംഗിച്ചു. വി.വിജയലക്ഷ്മി, വി വിജേഷ്, എം.പ്രിയ, കെ. മിഥുന്, എം.ശ്വേത, കീര്‍ത്തന, രജിഷ, ഹാരിസ്, ടി.വി.രാഹുല്‍, ഇ.അഭിരാം, അശ്വിന്, അര്ജുന്, ശ്രീനിധി, അഞ്ജന, ദിവ്യ സാലിം, സായന്ത്, സജിമ, ഷിജിന, നിധിന് എന്നിവര്‍ നേതൃത്വം നല്കി.