വടകര: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ പര്യടനം നാളെ (വ്യാഴം) തുടങ്ങും. കൂത്തുപറമ്പ് അസംബ്ലി മണ്ഡലത്തിലാണ് ആദ്യ ദിവസത്തെ പര്യടനം. മാര്‍ച്ച് മൂന്നിന് തലശേരിയിലും നാലിന് കുറ്റ്യാടിയിലും അഞ്ചിന് നാദാപുരത്തും ആറിന് പേരാമ്പ്രയിലും ഏഴിന് വടകരയിലും എട്ടിന് കൊയിലാണ്ടിയിലും പര്യടനം നടത്തും.