വടകര: വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു. മട്ടന്നൂര്‍ പഴശി വെസ്റ്റ് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വടകര പോലുള്ള സ്ഥലത്ത് ഇടതുപക്ഷ വിജയം സുനിശ്ചിതമാണെന്നും പ്രചരണവേളയില്‍ നാടിന്റെ തുടിപ്പ് അറിയാന്‍ കഴിഞ്ഞെന്നും കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവ് കെ ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.