വട്ടോളി: കക്കട്ടിലെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉജ്വല വരവേല്പ് നല്കി. നൂറുകണക്കിനാളുകളാണ് സ്വീകരണപരിപാടിക്കെത്തിയത്.
നേരത്തെ തന്നെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ ജാഥയായി പൊതുയോഗ സ്ഥലമായ പാറയില്‍ താഴെ മൈതനാത്ത് എത്തി. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വനിതകള്‍ അടക്കമുള്ള ജനാവലി ഒത്തുകൂടി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയോടൊപ്പം എത്തിയ കെ.കെ.ശൈലജയെ സിപിഎം നേതാക്കളായ കെ.കെ.സുരേഷ്, കെ.ടി.രാജന്, കെ.കെ.ദിനേശന്, വി.വിജിലേഷ് , രാധിക ചിറയില്‍, സിപിഐ നേതാക്കളായ വി. പ്രഭാകരന്, വി.നാണു, ആര്‍ജെഡിയിലെ നീലീയോട്ട് നാണു, എ.പി.സുമേഷ്, എന്‍സിപിയിലെ വി.രാജന്, ജനാധിപത്യ മഹിള, യുവജന സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ആര്‍ജെഡി കുന്നുമ്മല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സുമേഷ് അധ്യക്ഷത വഹിച്ചു. കെ.കെ.ശൈലജ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.കെ.സജീഷ്, സിപിഐ നേതാവ് അഡ്വ-ബിനൂപ് എന്നിവര്‍ പ്രസംഗിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ.ദിനേശന് സ്വാഗതം പറഞ്ഞു.