വില്ല്യാപ്പള്ളി: കാർത്തികപ്പള്ളി നമ്പർവൺ യുപി സ്കൂളിന്റെ 97-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ എൻ എം ബിജു അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകൻ സുരേന്ദ്രനുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജർ പി എം സുരേഷ് ബാബുവും പിടിഎയുടെ ഉപഹാരം പ്രസിഡണ്ട് വിജയൻ ചാത്തോത്തും നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള മൊമെന്റോവും എൻഡോമെന്റും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പി.നിഷ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം. വിമല, വാർഡ് മെമ്പർ സനൽകുമാർ, പൂർവവിദ്യാർഥി
സംഘടന പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, എ.ഇ.ഒ വിനോദ് എം, എസ് എസ് ജി. കൺവീനർ. രാജൻ. സി, ജോയിൻ കൺവീനർ ജോഷി, പിടിഎ വൈസ് പ്രസിഡണ്ട് സതീശൻ മങ്ങാട്ട്. എം പി ടി എ. ചെയർപേഴ്സൺ സീനത്ത്, വൈസ് ചെയർപേഴ്സൺ ബീന, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. ഓ എം അശോകൻ, എസ് ആർ ജി. കൺവീനർ , കെ പി ശ്രീകല എന്നിവർ നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഷനൂപ് കെ കെ, ബാബു സി, പി ടി. കെ. സുരേഷ് ബാബു, പ്രകാശൻ കുനിയിൽ, റാഷിദ് പനോളി, സി ഗോപാലക്കുറുപ്പ്, എൻ കെ. ശശി. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഉഷ നന്ദിനി റിപ്പോർട്ടും, സീനിയർ അസിസ്റ്റന്റ് ലളിത നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കരാട്ട പ്രദർശനവും ഉണ്ടായിരുന്നു. സുധൻ കൈവേലിയും സംഘവും അവതരിപ്പിച്ച കലയിലൂടെ ഒരു യാത്ര എന്ന കോമഡി ഷോയും അരങ്ങേറി.