പേരാമ്പ്ര: ഷാഫി പറമ്പലിന്റെ സ്വീകാര്യതയില്‍ സിപിഎം വിറളിപൂണ്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. എതിര് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തി വോട്ട് നേടേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പേരാമ്പ്ര നിയോജകമണ്ഡലം രണ്ടാം ഘട്ട പര്യടനം ചെമ്പനോടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെയും കെ.കെ ശൈലജയുടെയും മുഖം അഴിമതി കൊണ്ട് വികൃതമായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കരഞ്ഞത് കൊണ്ട് കോവിഡ് അഴിമതിയും ബോംബ് നിര്‍മാണവും ജനം
മറക്കില്ല. പരാജയ ഭീതിയിലുള്ള അവസാനത്തെ അടവാണിത്. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഡിഎഫ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ ജോസുകുട്ടി അധ്യക്ഷനായി. കെ. ബാലനാരായണന്‍, അഹമ്മദ് പുന്നക്കല്‍, സത്യന് കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മൂസ കോത്തമ്പ്ര, ആര്.കെ മുനീര്‍, ഇ. അശോകന്, രാജീവ് തോമസ്, ടി.പി ചന്ദ്രന്, രാജന് വര്‍ക്കി, കെ.എം സുരേഷ്ബാബു, കെ. മധുകൃഷ്ണന്, ടി.കെ.എ ലത്തീഫ്, പി. വാസു, ആവള ഹമീദ്, അമ്മദ് പെരിഞ്ചേരി, അഷറഫ് മിട്ടിലേരി സംസാരിച്ചു.