നാദാപുരം: മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്രയില്‍ പങ്കാളികളായ ബംഗാളിലെ സിപിഎം നേതൃത്വത്തെ കേരളത്തിലെ സിപിഎം മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡന്റണ്ട് കെ.പ്രവീണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്ന് രാജ്യം അതീവ ഗുരുതര ഭീഷണി നേരിടുമ്പോള്‍ ചങ്കൂറ്റത്തോടെ തെരുവിലിറങ്ങി ഫാസിസ്റ്റുകളെ വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പാത പിന്തുടരാന് മുഴുവന്‍ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണം എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചിയില്‍ പുതുക്കിപ്പണിത ഉമ്മന്‍ചാണ്ടി സ്മാരക കോണ്‍ഗ്രസ് ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി വി റിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആവോലം രാധാകൃഷ്ണന്, അഡ്വ.പ്രമോദ് കക്കട്ടില്‍, മോഹനന് പാറക്കടവ്, അഡ്വ.കെ.എം രഘുനാഥ്, വി കെ ബാലാമണി, പി കെ ദാമു, വാസു എരഞ്ഞിക്കല്‍, ഇ.വി.ലീജന്‍, രവീഷ് വളയം വത്സലകുമാരി, പി.പി മൊയ്തു, കെ.ടി.കെ അശോകന്, റിജേഷ് നരിക്കാട്ടേരി, കെ പ്രേമന്, ഷാഹിന കുന്നത്ത്, സി കെ കുഞ്ഞാലി, വിജേഷ് മലോക്കണ്ടി എന്നിവര്‍ സംസാരിച്ചു.