തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും വിവാദത്തില്പ്പെട്ടിരിക്കുകയാ ണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയില്‍ ഉയര്‍ത്തി ഫ്ളക്സാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അന്തരിച്ച നടനും ഇടതു എംപിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപി നില്ക്കുന്ന ചിത്രമാണ് ഫ്ളക്സിലുള്ളത്. ഇതോടെ മുന്‍ എംപിയുടെ കുടുംബം രംഗത്തെത്തി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ളക്സില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മകന് സോണറ്റ് അറിയിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധം അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പലരും ഇതിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.