വടകര: ആവിക്കല്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആവിക്കല്‍ എസ്ബി സ്കൂള്‍ ഹാളില്‍ നടന്ന ഇഫ്താര്‍ വിരുന്ന് സ്നേഹ-സൗഹൃദ സന്ദേശമായി. കുട്ടികളും മുതിര്‍ന്നവരും സജീവമായി പങ്കെടുത്തു. ദാവൂദ് ഇഫ്താര്‍ സന്ദേശം നല്കി. മഹമൂദ്, അബൂബക്കര്‍ കക്കുന്നത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശൈലേഷ് അഞ്ചുകണ്ടതില്‍, പി.സുരേഷ് ബാബു, ടി.പി.നിജീഷ്, എ.കെ.ഷിംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.