ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം ഇഫ്താർ സ്നേഹ സംഗമം നടത്തി. കാപ്പാട് ഖാസി നൂറുദ്ദിൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് ഷരീഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് മുഖ്യ അതിഥി
യായിരുന്നു.അബ്ദുള്ളകോയ കണ്ണൻ കടവ് പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ഇ കെ ജൂബീഷ്, പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യാത്ത്, സി കെ. രാജ ലക്ഷ്മി. വിജയൻ കണ്ണൻ ചേരി, സി പി അലി, സത്യൻ മാടഞ്ചേരി, ആലികോയ ഹിതായത് റഷീദ് വെങ്ങളം വി കെ വിനോദ്, ടിവി ചന്ദ്രഹാസൻ സ്നേഹതീരം ചെയർമാൻ ഇല്ല്യാസ് പഴയേടത്ത് എന്നിവർ സംസാരിച്ചു. കനിവ് ജനറൽ സെക്രട്ടറി ബഷീർ പാടത്തോടി നന്ദി പറഞ്ഞു.