വടകര: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) കേരള ഘടകം സംഘടിപ്പിച്ച സോണല്‍ കലോത്സവത്തില്‍ .
ആതിഥേയരായ വടകര ബ്രാഞ്ച് ചാമ്പ്യന്മാരായി. ‘തരംഗ്’ എന്ന പേരില്‍ ശ്രീ ഗോകുലം പബ്ലിക് സ്കൂളില്‍ നടന്ന കലോല്‍സവം ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് അനുമോള്‍ മുഖ്യാതിഥിയായി. ഐഡിഎ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ.മാത്യു, സംസ്ഥാന കലാ ചെയര്മാന് ഡോ.അനില്‍കുമാര്‍.പി.കെ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ശ്രീജന്.സി.കെ, ഡോ.സലില്‍.സി, ഡോ.അശ്വതി സുഷാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഐഡിഎ വടകര ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാലു മോഹന്‍ സ്വാഗതവും സെക്രട്ടറി ഡോ.നിധിന് പ്രഭാകര്‍ നന്ദിയും പറഞ്ഞു.
കലാമേളയില്‍ ഐഡിഎ കോസ്റ്റല്‍ മലബാര്‍ രണ്ടാം സ്ഥാനവും ഐഡിഎ മലബാര്‍ ബ്രാഞ്ച് മൂന്നാം സ്ഥാനവും നേടി. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കായി നടത്തിയ കലാമേള വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.