കൊയിലാണ്ടി: ഫെബ്രുവരി 17 ന് കൊയിലാണ്ടിയില്‍ നടക്കുന്ന തൊഴില്‍ മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്മാന് അഡ്വ. കെ.സത്യന് നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ. കെ.അജിത്ത്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍മാരായ എസ്.വി.രതീഷ്, ബിജേഷ് ഉപ്പാലക്കല്‍, അധ്യാപകരായ എം.സപിന്‍, സഗീര്‍ ടി.വി, പി.ടി.വിജി തുടങ്ങിയവര്‍ പങ്കെടുത്തു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വടകര മേഖല കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി അമ്പതിലേറെ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. 500 ല്‍ അധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. വിഎച്ച്എസ്ഇ കോഴ്സ് പാസായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://thozhilportal.in/jobfairkoyilandy/registration.php