കൊയിലാണ്ടി: കോഴിക്കോട്ട് ബീച്ച് ഹോസ്പറ്റിലിനു സമീപം കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി ചെറിയ മങ്ങാട് തെക്കെ തല പറമ്പില്‍ ഷീന (48) മരിച്ചു. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഭര്‍ത്താവ് ശിവനെ ബീച്ച് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്തുവെക്കുന്നതിനിടയില്‍ പാര്‍ക്ക് ചെയ്തിടത്തു നിന്നു മുന്പോട്ട് അമിത വേഗതയില്‍ വന്ന കാര്‍ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരണപ്പെട്ടു. മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ. മരുമകന്: ശരത്ത്.