വട്ടോളി: പാതിരിപ്പറ്റയിലെ ആര്‍എംപിഐ പ്രവര്ത്തകന് എന്‍.കെ.പൊക്കന്റ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. മുന്‍വശത്തെ വാതിലും ജനല്‍ പാളികളും തകര്‍ന്നിട്ടുണ്ട്. കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുഡിഎഫ് നേതാക്കളായ ലാലു എടക്കാട്ട്, വി.കെ.മമ്മു, ഇ.സി.ബാലന്, രവീന്ദ്രന് എന്നിവര്‍ വീട്ടിലെത്തി. സംഭവത്തില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് യുഡിഎഫ്-ആര്‍എംപിഐ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് യുഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.